തൃശൂർ: കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ 45ാം സംസ്ഥാന സമ്മേളനം വെള്ളാനിക്കരയിലെ സർവകലാശാല സെൻട്രൽ ഒാഡിറ്റോറിയത്തിൽ തുടങ്ങി. സമ്മേളനത്തിെൻറ ഭാഗമായി 'വർഗീയതയും നവലിബറലിസവും'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് ബി. ഷിറാസ് അധ്യക്ഷത വഹിച്ചു. കെ.വി. ജോസ്, പി.എസ്. വിനയൻ, കോർപറേഷൻ കൗൺസിലർ ബീന ഭരതൻ, പ്രഫുൽകുമാർ, നാരായണൻകുട്ടി, യു. രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി സ്വാഗതവും കെ.ആർ. പ്രദീഷ് നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ഉച്ചക്ക് 12ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.