തൃശൂർ: ആക്രമണ ഫുട്ബാളിെൻറ വക്താവായി ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് സി.പി. ആൻഡ്രൂസ്. കാൽപന്തുകളിയുടെ ആദ്യകാലത്ത് കളം നിറഞ്ഞാടിയ പ്രതിഭയാണ് വെള്ളിയാഴ്ച വിടപറഞ്ഞത്. കാണികളുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും അദ്ദേഹം നടത്തിയത്. സ്‌കൂള്‍ പഠനത്തിനുശേഷം രാജസ്ഥാനിലെത്തിയതാണ് ആന്‍ഡ്രൂസിെൻറ കളിജീവിതത്തിൽ വഴിത്തിരിവായത്. ആര്‍.എ.സി ബിക്കാനീറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഫുട്ബാളിെൻറ മുഖ്യധാരയിലെത്തി. ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താര സഹോദരങ്ങങ്ങളായ മഗന്‍ സിങ്, ചെയ്ന്‍ സിങ്, ദേവിസിങ് എന്നിവർക്കൊപ്പം ആര്‍.എ.സി പ്രതിരോധത്തിെൻറ നെടുന്തൂണായി ആൻഡ്രൂസ് തിളങ്ങി. കോഴിക്കോട്ട് സേട്ട് നാഗ്ജി ട്രോഫി അടക്കം രാജ്യത്തെ മിക്ക ടൂര്‍ണമെൻറുകളിലും കളിച്ചു. മൂന്നു തവണ രാജസ്ഥാനു വേണ്ടിയും നാലു തവണ മഹാരാഷ്ട്രക്കായും സന്തോഷ് ട്രോഫി കളിച്ചു. 1971-ല്‍ ടോക്കിയോയില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കളിയിലെ മികവ് ആൻഡ്രൂസിനെ ബോംബെ ഓര്‍ക്കെ മില്‍സിലെത്തിച്ചു. 1981 ൽ തൃശൂരിൽ സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരമെത്തിയപ്പോൾ കേരളത്തിനെതിരെ മഹാരാഷ്ട്ര ടീമിെൻറ നായകനായിരുന്നു ആൻഡ്രൂസ്. കളിച്ചു വളർന്ന കോർപറേഷൻ സ്റ്റേഡിയത്തിൽ നിറഞ്ഞു കളിച്ചെങ്കിലും വിജയം നേടനായില്ല. ഫുട്ബാളിനെ ഹൃദയത്തിലേറ്റിയ അദ്ദേഹത്തിെൻറ ശരീരം തളർത്തിയത് നട്ടെല്ലിനെ ബാധിക്കുന്ന ന്യൂറോമയെലിറ്റിസ് ഒപ്റ്റിക ( എന്‍.എം.ഒ.) എന്ന ഗുരുതരരോഗമാണ്. 2017 മേയിലാണ് രോഗം ബാധിച്ച് തളര്‍ന്നുവീണത്. ആദ്യം മുംബൈയിലായിരുന്നു ചികിത്സ. സുഹൃത്തുക്കളായ വിക്ടർ മഞ്ഞില, സി.ഡി.ഫ്രാൻസിസ്, കോച്ച് ടി.കെ.ചാത്തുണ്ണി തുടങ്ങിയവർ ചേർന്നാണ് വിദഗ്ധ ചികിത്സക്കായി തൃശൂരിലെത്തിച്ചത്. കിടക്കയിൽ കിടക്കുമ്പോൾ ഒപ്പം കളിച്ചവരേയും കൂട്ടുകാരേയും ഒരിക്കല്‍ക്കൂടി കാണണമെന്നായിരുന്നു ആഗ്രഹം. ഇടക്കു പഴയ കൂട്ടുകാരും ശിഷ്യരും വീട്ടിലേക്കെത്തുമ്പോൾ കാൽപന്തുകളിയെ കുറിച്ചു മാത്രമായിരുന്നു സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.