കരൂപ്പടന്ന: തിരിച്ചെത്തുന്ന പ്രവാസികൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന പദ്ധതികൾ അനിവാര്യമാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് താങ്ങും തണലും നൽകേണ്ടത് നാടിെൻറ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്ക ആദ്യ നിക്ഷേപം സ്വീകരിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുകുന്ദപുരം അസി. രജിസ്ട്രാര്‍ എ.പി. അജിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ, കെ.വി. ഉണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.