ഞാറ്റുവേല ചന്തകൾ തുടങ്ങി

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കി​െൻറ ഞാറ്റുവേല ചന്ത ബാങ്ക് പ്രസിഡൻറ് മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ.എം. പത്മനാഭന്‍, എം.ആര്‍. രാജീവ്, എന്‍.കെ. മുരളി എന്നിവര്‍ സംസാരിച്ചു. ചക്ക ഉൽപന്നങ്ങളുടെ പ്രദര്‍ശനം, വിവിധ തരം വിത്തുകളുടെ വിൽപന, വൃക്ഷത്തൈ വിതരണം എന്നിവ ഉണ്ടായി. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തലോര്‍ സഹകരണ ബാങ്കി​െൻറ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നെന്‍മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. ബൈജു, എന്‍.എന്‍. ദിവാകരന്‍, ടി.വി. ഷാജ്കുമാര്‍, വി.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.