തൃപ്രയാർ: വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവർക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ നാട്ടിക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ നാട്ടികക്കാരുടെ പൊതുവേദിയായ നെക്സാസ് പ്രസിഡൻറ് പി.എ. സജാദ് സഗീർ, ജീവ കാരുണ്യ പ്രവർത്തകൻ സന്തോഷ് കാളക്കൊടുവത്ത്, നീറ്റ് പരീക്ഷയിൽ 779ാം റാങ്ക് ലഭിച്ച ആർഷ സുനിൽ, കോഴിക്കോട് ഫറൂഖ് കോളജ് മാഗസിൻ എഡിറ്റർ മുഹമ്മദ് അസ്‌ഹർ എന്നിവരെയാണ് ആദരിച്ചത്. മുസ്‌ലിം ലീഗ് നിയോജമണ്ഡലം പ്രസിഡൻറ് സി.കെ. അഷറഫലി, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. ഷൗഖത്തലി, പഞ്ചായത്തംഗങ്ങളായ സി.ജി. അജിത് കുമാർ, പി.എം. സിദ്ദീഖ്, കെ.വി. സുകുമാരൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. ഖാലിദ് നെക്സാസ് രക്ഷാധികാരി ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.