മാധ്യമം ദിനപത്രം, അമ്മ സംഘടന, യു.എ.ഇ എക്സേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷര വീട് എന്ന പദ്ധതിക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്ക് ഈ പദ്ധതി തീർച്ചയായും വലിയ പ്രോത്സാഹനമാണ്. ഇത് അവരുടെ അറിവിനും കഴിവിനുമുള്ള അംഗീകാരമാണ്. കായിക രംഗത്ത് ദേശീയ തലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ജംഷീലക്ക് അക്ഷര വീട് നൽകാനുള്ള തീരുമാനം എന്തുകൊണ്ടും ഉചിതമായി. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അഭിമാനവും പ്രചോദനവുമാണ് ജംഷീല. ജംഷീലക്കും അക്ഷര വീട് പദ്ധതിക്കും എല്ലാ വിധ ആശംസകളും നേരുന്നു. (നോവലിസ്റ്റ്, എരുമപ്പെട്ടി ഗവ. സ്കൂൾ പൂർവ വിദ്യാർഥി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.