തൃശൂർ: നാടെങ്ങും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ജില്ലതല ഉദ്ഘാടനം അരണാട്ടുകര ടാഗോര്‍ സെൻറിനറി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിച്ചു. കനത്ത മഴയെ തുടർന്ന് തേക്കിൻകാട് ഉൾെപ്പടെ നിശ്ചയിച്ച യോഗ പ്രദർശനങ്ങൾ ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റി. ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോവകുപ്പ്, നാഷനല്‍ ആയുഷ്മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര യോഗദിനാചരണം ഒരുക്കിയത്. ചടങ്ങില്‍ കലക്ടര്‍ ടി.വി. അനുപമ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.എന്‍. റോസി, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മഞ്ജുള അരുണന്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി രാജു എന്നിവര്‍ പങ്കെടുത്തു. വനിതാആരോഗ്യത്തിന് യോഗ -എന്ന അന്താരാഷ്ട്ര യോഗദിനസന്ദേശം പ്രാവര്‍ത്തികമാക്കി അവതരണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.