അടിയന്തരാവസ്ഥ തടവുകാരുടെ സെക്ര​േട്ടറിയറ്റ് മാര്‍ച്ച് 26ന്

തൃശൂര്‍: അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇൗമാസം 26ന് സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അടിയന്തരാവസ്ഥ തടവുകാരെ സംസ്ഥാന സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിക്കുക, അടിയന്തരാവസ്ഥയുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക, ശാസ്ത്രമംഗലം പീഡനക്യാമ്പ്ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുക ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വാര്‍ത്തസമ്മേളനത്തില്‍ ടി.യെൻ ജോയ്, പി.സി. ഉണ്ണിച്ചെക്കന്‍, സി.കെ. രഘുനാഥ്, പി.കെ. കിട്ടന്‍, കെ.എച്ച്. ഹുസൈന്‍ എന്നിവർ പങ്കെടുത്തു. മെഡിക്കൽ,എൻജിനീയറിങ് പ്രവേശന പരിശീലന ക്ലാസുകള്‍ ഒന്നുമുതല്‍ തൃശൂര്‍: കേരള സംസ്ഥാന പേരൻറ്സ് ടീച്ചേഴ്‌സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ മെഡിക്കല്‍, എൻജിനീയറിങ് പ്രവേശനത്തിനുള്ള പരിശീലന ക്ലാസുകള്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഓറിയേൻറഷന്‍ ക്യാമ്പ് ഇൗമാസം 24ന് രാവിലെ 10ന് തൃശൂര്‍ ചെമ്പൂക്കാവിലെ അക്കാദമിയില്‍ നടക്കും. തിരഞ്ഞെടുത്ത 30 പേര്‍ക്ക് ചുരുങ്ങിയ ചെലവില്‍ മെഡിക്കല്‍, എൻജിനീയറിങ് പ്രവേശനത്തിനുള്ള പരിശീലനം നല്‍കുകയാണ് ലക്ഷ്യം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക്: 9562715019, 9496215019. വാര്‍ത്തസമ്മേളനത്തില്‍ പി.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എം. ജയപ്രകാശ്, ട്രഷറർ പി.പി. ജേക്കബ്, വൈസ് പ്രസിഡൻറ് പി.എന്‍. കൃഷ്ണന്‍കുട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.