'തുണ'യെത്തി വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

പൊലീസി​െൻറ തൃശൂർ 'സിറ്റി'ആദ്യ ഹെെടെക് തൃശൂർ: പരാതി നൽകാൻ ഇനി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങണ്ടാ, എസ്.െഎയെ കാത്ത് നിൽക്കണ്ടാ. പൊതുജനങ്ങൾക്ക് കൂട്ടായി പൊലീസി​െൻറ 'തുണ'ഓൺലൈൻ ജാലകമെത്തി. ഇനി ഏത് സമയത്തും പൊലീസ് സേവനങ്ങൾ അറിയുകയും നേടുകയും ചെയ്യാം. ഗൂഗിളിൽ 'THUNA'എന്ന് സെർച് ചെയ്താൽ പോർട്ടൽ ലഭിക്കും. സ്വന്തമായി ആദ്യം ലോഗിൻ ക്രിയേറ്റ് ചെയ്യണം. പേര്, വിലാസം തെളിയിക്കുന്ന രേഖ, മൊബൈൽ നമ്പർ എന്നിവ ചേർത്താൽ മേൽവിലാസം (െഎ.ഡി) ശരിയാകും. തുടർന്ന് സ്ക്രീനിൽ തെളിയുന്ന സിറ്റിസൺ ലോഗിൻ ചെയ്യണം. മൊബെലിൽ ലഭിക്കുന്ന OTP കൊടുത്താൽ തുണയിൽ അക്കൗണ്ടാകും. ഒരു തവണ അക്കൗണ്ടെടുത്താൽ ആജീവനാന്തം ഉപയോഗിക്കാം. ഒരു ഐ.ഡിയിൽ നിന്ന് ആർക്ക് വേണമെങ്കിലും പരാതി നൽകാനാകും. പൊലീസിലെ എസ്.ഐ മുതൽ ഡി.ജി.പി വരെ ആർക്കും നേരിട്ട് തുണവഴി പരാതി നൽകാം. ഉച്ചഭാഷിണി അനുമതി, പൊലീസ് ക്ലിയറൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, ജാഥ, പ്രകടനം അനുമതി പത്രം, റോഡപകടങ്ങൾക്കുള്ള ജനറൽ ഡയറിക്കുറിപ്പ്, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം തുണ വഴി ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ സിറ്റിയിലെ പീച്ചി, മണ്ണുത്തി, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കിയത് വിജയകരമായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന വ്യാപകമായി പ്രാവർത്തികമാക്കുന്നത്. മികച്ച രീതിയിൽ 300 പൊലീസുകാർക്ക് സാങ്കേതിക പരിശീലനം നൽകി പദ്ധതി നടപ്പാക്കുന്നതിനാൽ തൃശൂർ ഹെെടെക് ജില്ലയായി മാറി. നിലവിൽ ഒാൺലൈൻ സംവിധാനമാണുള്ളത്. അടുത്തുതന്നെ തുണ മൊെബെൽ ആപ്പും നടപ്പിലാവുമെന്ന് അധികൃതർ പറഞ്ഞു. കാണാതാകുന്നവരുടെ വിവരങ്ങൾ കൃത്യമായി ചേർക്കുന്നതിനാൽ സംസ്ഥാനത്തെ മൊത്തം സ്റ്റേഷനുകളിലെ വിവരത്തിലെ സമാനത എളുപ്പത്തിൽ കണ്ടുപിടിക്കാനും, പരിശോധിക്കാനും ആർക്കും തുണ വഴി കഴിയും. പഴയ വാഹനങ്ങൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും വാഹനത്തെ സംബന്ധിച്ച കേസുകൾ, വിവരങ്ങൾ തുണയിൽ നിന്നും എടുക്കാം. സിറ്റിസൺ ടിപ്പ് വഴി പൊലീസി​െൻറ നടപടികളിലെ ഗുണദോഷങ്ങളെ കുറിച്ചും അറിയാം. ലഭിച്ച സന്ദേശങ്ങളും, അഭിപ്രായങ്ങളും യഥാസമയം വിലയിരുത്തും. തുണയിലൂടെ മൺസൂൺ ഓപ്പറേഷൻ വഴി കളവ് തടയുക, ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയുടെ അവലോകനത്തിനുമായി ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ, സ്റ്റേഷൻ െറെറ്റർമാർ എന്നിവർ പങ്കെടുത്ത യോഗം നടന്നു. കമീഷണർ ജി.എച്ച്. യതീഷ്ചന്ദ്ര അധ്യക്ഷനായി. ഡി. ശിൽപ, എ.സി.പി മാരായ ടി.എസ്. സിനോജ്, ബാബു കെ. തോമാസ്, എം.കെ. ഗോപാലകൃഷ്ണൻ, വി.എൻ. സജി, വി.കെ. രാജു, പി.എ. ശിവദാസൻ, പി. വിശ്വംഭരൻ, എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് ഐവാൻ രത്നം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.