അനന്തനാരായണൻ ഉറങ്ങി വെള്ളത്തിൽ

തൃശൂർ: യോഗദിനത്തിൽ യോഗാചാര്യന്‍ പി.എസ്.അനന്ത നാരായണ​െൻറ മണിക്കൂറുകള്‍ നീണ്ട ജലശയനം. കേരള ബ്രാഹ്മണസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണത്തി​െൻറ ഭാഗമായി പൂങ്കുന്നം പുഷ്പഗിരിയിലുള്ള ക്ഷേത്രക്കുളത്തിന് സമീപമായിരുന്നു ജലാഭ്യാസം. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സദ്ഭവാനന്ദ സ്വാമികള്‍ യോഗദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണസഭ മന്ദിരത്തില്‍ നിന്ന് യോഗാചാര്യന്‍ പി.എസ്. അനന്തനാരായണനെ ഘോഷയാത്രയായി ആനയിച്ചശേഷമായിരുന്നു ഉദ്ഘാടനം. ജലശയനത്തോടൊപ്പം പത്മാസനം, മത്സ്യാസനം, താണ്ഡവാസനം തുടങ്ങിയ യോഗാഭ്യാസമുറകളും പി.എസ്.അനന്തനാരായണന്‍ പ്രദര്‍ശിപ്പിച്ചു. കേരള ബ്രാഹ്മണസഭ പ്രസിഡൻറ് പ്രഫ.ടി.കെ. ദേവനാരായണന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. അനില്‍കുമാര്‍ യോഗയെക്കുറിച്ച് പ്രഭാഷണം നടത്തി. കല്യാണ്‍സില്‍ക്‌സ് ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ജെ. ലളിതാംബിക, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി കേശവദാസ്, കെ.ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.