മേയറെ, കണ്ടോ; റോഡ്​ നിറയെ കുഴി

തൃശൂർ: മഴയൊന്ന് വീണതേയുള്ളൂ മേയറെ. നഗരത്തിലെ റോഡുകളിൽ നിറയെ കുഴിയായി. അതും ചേനക്കുഴികൾ. നഗരത്തിൽ വാഹനയാത്ര ചെയ്യുന്നവരുടെ നടുവാണ് ഒടിയുന്നത്. വാഹനങ്ങളുടെ കാര്യം പറയാനുമില്ല. കാലവർഷം തുടങ്ങിയപ്പോഴേക്കും സ്ഥിതി ഇതാണെങ്കിൽ മഴക്കാലം അവസാനിക്കുേമ്പാഴേക്കും എന്താകും. മഴക്ക് മുേമ്പ പല റോഡുകളും പൊട്ടി പൊളിഞ്ഞു. കൊക്കാലെ പെട്രോൾ ബങ്കിന് മുൻവശം തൃശൂർ-കൂർക്കഞ്ചേരി ഭാഗത്ത് ഏതാണ്ട് 20 മീറ്ററോളം റോഡ് തകർന്നിട്ട് മാസങ്ങളായി. ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അടുത്തിടെ ഒരു സ്കൂട്ടർ യാത്രക്കാരൻ ഇവിടെ അപകടത്തിൽപെട്ടിരുന്നു. സ്കൂട്ടർ കിഴക്കേ ഭാഗത്തേക്ക് വീണതിനാൽ ദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾക്ക് ഇൗ കുഴികൾ വലിയ ഭീഷണിയാണ്. ഇവിടെ പെട്രോൾ ബങ്കിന് മുന്നിൽ പടിഞ്ഞാറ് ഭാഗത്തും റോഡ് തകർന്നിരിക്കുകയാണ്. മേയർ അടക്കം കൂർക്കഞ്ചേരി മേഖലയിലെ കൗൺസിലർമാർ നിത്യവും ഇത് കാണുന്നതാണ്. എന്നിട്ടും നടപടിയില്ല. ഇതെന്താ മേയറെ ഇങ്ങനെ. കെ.എസ്.ആർ.ടി.സി.ക്ക് സമീപവും അവിടെ നിന്ന് ശക്തൻ നഗറിലേക്ക് പോകുന്ന റിങ് റോഡിലും ചേനക്കുഴികളാണ്. ശക്തൻ-കൊക്കാലെ റോഡ് ആകെ തകർന്നു. കൊക്കാെല ജങ്ഷൻ, പടിഞ്ഞാറേ കോട്ട ജങ്ഷൻ, കേരളവർമ ജങ്ഷൻ തുടങ്ങിയിടങ്ങളിലെല്ലാം റോഡിൽ ഗർത്തങ്ങളാണ്. വൻ ദുരന്തത്തിനാണോ കാത്തിരിക്കുന്നത്. മേയറെ ദയവായി ഉണരൂ; എന്തെങ്കിലും ചെയ്യൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.