കൊടുങ്ങല്ലൂർ: ഖത്തർ രാജാവിെൻറ സഹോദരിയുടെ പേരിൽ വ്യാജ ഇ-മെയിൽ ചെയ്ത് കോടികൾ തട്ടിയതിന് അറസ്റ്റിലായ സുനിൽ മേനോൻ പിടിക്കപ്പെടുമെന്നായപ്പോൾ സഹതാപം സൃഷ്ടിച്ച് തടിയൂരാൻ ശ്രമം നടത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഖത്തർ രാജാവിെൻറ ചിത്രങ്ങൾ ലോകത്തെ മികച്ച രാജ്യങ്ങളിലെ പ്രഗൽഭ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചാൽ ലോകരാജ്യങ്ങൾക്കിടയിൽ രാജാവ് സമ്മതനാകുമെന്ന് വിശ്വസിപ്പിക്കാനാണ് സുനിൽ ഗൂഢശ്രമം നടത്തിയത്. ഇതിന് കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം 25ാം കല്ല് പടിഞ്ഞാറ് ഭാര്യ വീടിെൻറ മുകൾ നിലയിൽ ലാപ് ടോപ്പിൽ കരുക്കൾ നീക്കി. അമേരിക്ക, ജർമനി, ഫ്രാൻസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രഗൽഭ ചിത്രകാരന്മാരെക്കൊണ്ട് ചിത്രങ്ങൾ വരക്കാമെന്ന് ബന്ധപ്പെട്ടവരോട് വാഗ്ദാനം ചെയ്തു. ഇൻറർനെറ്റിൽ നിന്നെടുത്ത ഛായാചിത്രങ്ങളിൽ കൃത്രിമം നടത്തിയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു. തെൻറ ഇ-മെയിൽ അഡ്രസായി ജെറോം നെപ്പോളിയൻ എന്ന പേര് തിരഞ്ഞെടുത്ത ഇയാൾ പിടിക്കപ്പെടുമെന്ന് തോന്നിത്തുടങ്ങിയപ്പോൾ 'ജെറോമിന് കാൻസർ' ആണ് എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. വ്യാജ ഇ-മെയിലുകൾ വഴിയായിരുന്നു നീക്കങ്ങളെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂർ റൂറൽ പൊലീസ് സൂപ്രണ്ട് പി.കെ. പുഷ്ക്കരൻ മുൻകൈയെടുത്ത് പ്രത്യേക അേന്വഷണ സംഘം രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനായത് പൊലീസിന് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.