കാർഷിക ബിരുദ പ്രവേശന പരീക്ഷ: വട്ടംതിരിഞ്ഞ് പരീക്ഷാർഥികൾ

തൃശൂർ: കാർഷിക ബിരുദ പ്രവേശനത്തിനായുള്ള പരീക്ഷ വിദ്യാർഥികളെ വട്ടം കറക്കുന്നു. കാർഷിക സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലെ അഖിലേന്ത്യ േക്വാട്ടയായ 15 ശതമാനം സീറ്റിലേക്കും കാർഷിക ബിരുദ കോഴ്സുകളുള്ള കേന്ദ്ര സർവകലാശാലകളിലേക്കും പ്രവേശനത്തിനുള്ളതാണ് പരീക്ഷ. ഡൽഹി ആസ്ഥാനമായ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനാണ് (ഐ.സി.എ.ആർ) അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ചുമതല. സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. ഒരാൾക്ക് മൂന്ന് കേന്ദ്രങ്ങളിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴാണ് പരീക്ഷാർഥികൾ അന്തം വിട്ടത്. ചോദിച്ച കേന്ദ്രങ്ങൾ ഒന്നും അനുവദിച്ചില്ല എന്ന് മാത്രമല്ല കേരളത്തിൽ ഒരിടത്തുപോലും പരീക്ഷ എഴുതുവാൻ അനുവദിച്ചില്ല. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും ആണ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചത്. മഹാരാഷ്ട്രയോട് ചേർന്ന് കിടക്കുന്ന ചിക്കമംഗളൂരിലും ആന്ധ്രയിലെ ഹിന്ദുപുരിലും തൃശൂരിലെ കുട്ടികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. പരീക്ഷാർഥികളെയും രക്ഷിതാക്കളെയും ഐ.സി.എ.ആർ വലച്ചിരിക്കുകയാണ്. പി.ജി കോഴ്‌സുകളുടെയും പി.എച്ച്‌.ഡി പ്രോഗ്രാമുകളുടെയും പ്രവേശനപരീക്ഷ വെള്ളിയാഴ്ചയും ബിരുദപ്രവേശന പരീക്ഷ 23നുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.