തൃശൂർ: കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ 45ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ വെള്ളാനിക്കരയില്‍ നടക്കും. വെള്ളിയാഴ്ച 2.30ന് 'വര്‍ഗീയതയും നവലിബറലിസവും' എന്ന വിഷയത്തിൽ സെമിനാർ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡൻറ് ബി. ഷിറാസ് അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ശനിയാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ഉച്ചക്ക് 12ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.