വായന ദിനാചരണം

തൃശൂർ: എഴുത്തി​െൻറ കാര്യത്തിൽ സമൂഹമല്ല, എഴുത്തുകാരനാണ് ചിട്ടകളും ചട്ടങ്ങളും നിശ്ചയിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. അക്ഷര ജ്യോതി കലാസാഹിത്യ സാംസ്കാരിക സാമൂഹിക സംഘടന വായന ദിനാചരണത്തി​െൻറ ഭാഗമായി നടത്തിയ പുസ്തക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം ചിത്രഭാനുവി​െൻറ 'ശിരോലിഖിതത്തിൽ ക്ലറിക്കൽ എറർ' നോവൽ ഡോ. എസ്.കെ. വസന്തൻ സ്വീകരിച്ചു. പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. കെ. ഹരിദാസൻ, പി.വി. ഗംഗാധരൻ, പി.ജെ. കുര്യൻ, സി.ബി.എസ്. മണി, ഒൗസേഫ് കോടന്നൂർ, എൻ. മൂസക്കുട്ടി, പി.എസ്. സുകുമാരൻ, ജയന്തി വില്ലടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.