കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം

തൃശൂര്‍: ലൈസന്‍സിങ് സമ്പ്രദായങ്ങള്‍ പാലിക്കാത്ത അനധികൃത കാറ്ററിങ്ങുകാരെ തിരിച്ചറിയണമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു‍. അസോസിയേഷൻ അംഗങ്ങൾ, ലൈസന്‍സ് ഉള്ള കാറ്ററേഴ്‌സ് എന്നിവര്‍ക്ക് മാത്രം ജോലി ഏല്‍പിക്കാന്‍ ശ്രദ്ധിക്കണം. കാറ്ററിങ്ങുകാരെന്ന പേരില്‍ ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അസോസിയേഷ​െൻറ ജില്ല സമ്മേളനം 29 ന് വൈകീട്ട് അഞ്ചിന് ചേലക്കര സ്്റ്റാര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജില്ല ഘടകം നടത്തുന്ന കാരുണ്യഭൂമിയുടെ കൈമാറ്റവും മന്ത്രി നിര്‍വഹിക്കും. കുന്നംകുളത്തെ വിദ്യാര്‍ഥിനിക്ക് വീട് വെക്കാനുള്ള സ്ഥലമാണ് കൈമാറുക. പഠന മികവ് പുലര്‍ത്തിയ അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനം നല്‍കും. ജില്ല പ്രസിഡൻറ് സി.ഒ. ദേവസി, സെക്രട്ടറി ജോഷി പുതിരിക്കല്‍, അബ്്ദുൽ അസീസ്, പി.എം. പ്രകാശന്‍, എ.എ. പോള്‍സണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മാടമ്പിന് ആദരം തൃശൂർ: മാടമ്പ് കുഞ്ഞുകുട്ട​െൻറ 77ാം പിറന്നാളിനോട് അനുബന്ധിച്ച് തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആദരവ് നൽകുമെന്ന് ജനറൽ സെക്രട്ടറി വടക്കുമ്പാട്ട് നാരായണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിൽ സാഹിത്യ സദസ്സ് തപസ്യ സംസ്ഥാന അധ്യക്ഷൻ പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ആഷാ മേനോനും ഡോ. ടി.കെ. കലമോളും വിഷയാവതരണം നടത്തും. ഉച്ചക്ക് 12ന് സ്നേഹവിരുന്ന്, രണ്ടിന് 'ദേശാടനം' സിനിമ പ്രദർശനം. നടൻ വിജയരാഘവനും ഷോഗൺ രാജുവും സിനിമ അനുഭവം പങ്കുവെക്കും. വൈകീട്ട് അഞ്ചിന് ആദരസഭ. ഒ. രാജഗോപാൽ എം.എൽ.എ, കവി അക്കിത്തം, സ്വാമി സദ്ഭവാനന്ദ, കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ശേഖർ സെൻ, സത്യൻ അന്തിക്കാട്, ജയരാജ്, പി.ടി. കുഞ്ഞുമുഹമ്മദ്, പി. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. മുരളി കോളങ്ങാട്ട്, കെ. ഉണ്ണികൃഷ്ണൻ, സി.സി. സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.