തൃശൂർ: ലോകകപ്പ് ഫുട്‌ബാളിനോടനുബന്ധിച്ച് തൃശൂര്‍ പ്രസ്‌ക്ലബും എഫ്.സി കേരളയുമായി സംഘടിപ്പിച്ച ആദ്യ ഫുട്‌സാല്‍ മത്സരം സമാപിച്ചു. സമാപനയോഗം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എഫ്.സി കേരള ഡയറക്ടര്‍ നാരായണമേനോന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് വിശിഷ്ടാതിഥിയായി. കെ.എഫ്.എ സീനിയര്‍ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത എന്നിവർ സംസാരിച്ചു. ബുധനാഴ്ച പൊതുടീമുകൾക്കുള്ള മത്സരത്തിൽ അഭിഭാഷകരുടെ ടീമിനെ പരാജയപ്പെടുത്തി ലയണ്‍സ് ക്ലബ് ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.