ആരോഗ്യ ശിൽപശാല ഇന്ന്

തൃശൂര്‍: മണപ്പുറം ഫൗണ്ടേഷ​െൻറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മണപ്പുറം യോഗ സ​െൻറര്‍ അന്താരാഷ്്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച ഏകദിന ആരോഗ്യ ശില്‍പശാല നടത്തും. തിരുവനന്തപുരം എച്ച്.എച്ച്.ആര്‍.ഐയുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധന, യോഗ പരിശീലനം, ആരോഗ്യ സെമിനാര്‍, യോഗാസന പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ആറിന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ.സി. നായര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സ്വാമി തേജസ്വരൂപാനന്ദ സരസ്വതി യോഗവിദ്യ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മണപ്പുറം ഫൗണ്ടേഷന്‍ ഡി.ജി.എം സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ മാനേജര്‍ ദീപക് വത്സലന്‍, എം.ഐ.എസ്.ഡി ഡയറക്ടര്‍ ഹരിദാസ് മണി, യോഗാധ്യാപകന്‍ പ്രമോദ് കൃഷ്ണ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.