മഴയിൽ കൃഷി നശിച്ചു

എരുമപ്പെട്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ചിറ്റണ്ട തൃക്കണാപതിയാരം മേഖലയിൽ വൻ കൃഷിനാശം. പാടങ്ങളിൽ വെള്ളം കയറി പച്ചക്കറികൃഷി നശിച്ചു. ചിറ്റണ്ട പട്ടച്ചാലിൽ അബൂബക്കറി​െൻറയും ചിറ്റണ്ട ചന്ദ്ര​െൻറയും ഏക്കർ കണക്കിന് പ്രദേശത്തെ കൃഷിയാണ് നശിച്ചത്. രണ്ടുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. സമീപപ്രദേശങ്ങളിൽ പാടം നികത്തിയതോടെ വെള്ളച്ചാലുകൾ മണ്ണ് മൂടിയതാണ് പാടത്ത് വെള്ളം കയറാൻ കാരണമെന്ന് കർഷകർ പറഞ്ഞു. നിരാഹാരസമരം വരവൂർ: ലൈഫ് പദ്ധതിയിൽനിന്ന് അർഹരായവരെ ഒഴിവാക്കിയതിലും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ച് വരവൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം. രവീന്ദ്രൻ പഞ്ചായത്തോഫിസിനു മുന്നിൽ നിരാഹാര സമരം നടത്തി. പ്രതിപക്ഷാംഗങ്ങളായ പി.വി. വാപ്പുട്ടി, ബിന്ദു, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജേക്കബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.