പുതുക്കാട്: പ്രകൃതിയെ തൊടാൻ പാടില്ലെന്ന പരിസ്ഥിതി മൗലികവാദം സി.പി.എമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യെൻറ നിലനിൽപ്പിനും മുന്നോട്ടു പോക്കിനും ആവശ്യമായി പരിമിതമായി പ്രകൃതിയെ വിനിയോഗിക്കണം. ഒരു മരം മുറിച്ചാൽ അഞ്ച് മരം നടണം. നട്ടാൽ മാത്രം പോര സംരക്ഷിക്കുകയും വേണം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസന കാഴ്ചപ്പാടാണ് സി.പി.എമ്മിേൻറതെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ മണലിക്കൊരു തണൽ എന്ന പുഴ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. മനുഷ്യെൻറ നിലനിൽപ്പിനാവശ്യമായത് മാത്രം വിനിയോഗിക്കണം. ഇല്ലെങ്കിൽ പ്രകൃതി നശിക്കും. ഇതിന് അനുവദിക്കരുത്. ഭാവി തലമുറകൾക്ക് വേണ്ടി കരുതലും ജാഗ്രതയും വേണം. മുതലാളിത്തം പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച് സമ്പത്ത് കുന്നുകൂട്ടുകയാണ്. അതിനാൽ പ്രകൃതിസംരക്ഷണം തൊഴിലാളി വർഗത്തിെൻറ കടമയായി മാറുകയാണ്. എൽ.ഡി.എഫ് സർക്കാരിെൻറ ഹരിത കേരളം പദ്ധതി ലക്ഷ്യമിടുന്നത് മുഴുവൻ കുളങ്ങളും തോടുകളും കിണറുകളും സംരക്ഷിക്കാനാണ്. അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കണം. ഭാവിയിൽ ഒരിക്കലും കൃഷി ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം യാഥാർഥ്യബോധത്തോടെ പരിശോധിക്കണം. നിരവധി കൃഷിഭൂമികൾ കരഭൂമികളായി മാറിയിട്ടുണ്ട്. കടൽ സംരക്ഷണവും പ്രധാനമാണ്. കടലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട്. മണ്ണിനെയും ഭൂമിയെയും വീണ്ടെടുക്കാൻ ജനകീയ മുന്നേറ്റം വളർത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.