തൃശൂര്‍: വായനദിനത്തോടനുബന്ധിച്ച് 'കലാലയം' സാംസ്കാരിക വേദി ജില്ലയില്‍ 500 പുസ്തകപ്പുരകള്‍ സ്ഥാപിച്ചു. ജില്ലതല ഉദ്ഘാടനം എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.ബി. ബഷീര്‍ മുസ്ലിയാരുടെ വസതിയില്‍ പുസ്തകപ്പുര സ്ഥാപിച്ച് തൃശൂര്‍ സിറ്റി അസിസ്റ്റൻറ് പൊലീസ് കമീഷണർ വി.കെ. രാജു നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല ജന. സെക്രട്ടറി പി.യു. അലി, ജില്ല സെക്രട്ടറി എം.വി.എം. അഷ്റഫ്, എസ്.എസ്.എഫ് ജില്ല ജന. സെക്രട്ടറി പി.എം സൈഫുദ്ദീന്‍, ഫിനാന്‍സ് സെക്രട്ടറി ഇസ്മായില്‍ മുസ്ലിയാർ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.