തൃശൂര്‍: തകർന്നു കിടക്കുന്ന കെ.എസ്.ആര്‍.ടി.സി -കുളശ്ശേരി റോഡ് നവീകരണം തുടങ്ങി. പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായ ടാർ മുഴുവനായും ഇളക്കിയെടുത്തു. തുടർന്ന് സിമൻറ് ടൈൽ പാകുന്നതിനുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. അരികിലെ മണ്ണ് മൂടിയ കാനയും നവീകരിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ക്ഷേത്രത്തോട് ചേർന്നുള്ള റോഡ് വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ നിലയിലാണ്. മന്ത്രി സുനിൽകുമാറിെൻറ പ്രാദേശിക വികസനഫണ്ടിൽനിന്ന് 25 ലക്ഷം ചെലവിട്ടാണ് റോഡ് നവീകരണം തുടങ്ങിയത്. 20 ദിവസം കൊണ്ട് നവീകരണം പൂര്‍ത്തീകരിച്ച് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡ് ആരുടെതെന്ന കോര്‍പറേഷനും-കെ.എസ്.ആര്‍.ടി.സിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അറ്റകുപണി ഇത്രയുംകാലം നീണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.