നഗരം വെള്ളക്കെട്ടിൽ

തൃശൂര്‍: കാലവർഷം കനത്തതോടെ . ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ അക്വാട്ടിക് ലൈനിൽ 15 വീടുകളിൽ വെള്ളം കയറി. സമീപത്തെ അശ്വനി ആശുപത്രിയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാനയിൽ മാലിന്യം നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകിയാണ് അശ്വനിയിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാക്കിയത്. റെയില്‍വേ കോളനിയിലും വെള്ളംകയറി. പ്രദേശത്തുള്ള അമ്പതോളം കുടുംബങ്ങളാണ് വെള്ളക്കെട്ട് ദുരിതത്തില്‍ വലയുന്നത്. റെയില്‍വേ കോളനിയുടെ മുമ്പിലുള്ള ഓട നിറഞ്ഞ് കവിഞ്ഞായിരുന്നു വീടുകളില്‍ വെള്ളം കയറിയത്. പൂത്തോളിൽ മെർലിൻഹോട്ടലിന് സമീപവും പി ആൻഡ് ഡി ക്വാർേട്ടഴ്സിന് സമീപവും ജൂബിലി ആശുപത്രി പരിസരവും വെള്ളക്കെട്ടിൽ മുങ്ങി. ഉയര്‍ന്ന പ്രദേശമായ സ്വരാജ്‌റൗണ്ട്, വിവേകോദയം സ്‌കൂളിന്‌ സമീപം, പാലിയം റോഡ്‌ ജങ്ഷന്‍, കൊക്കാല, ഇക്കണ്ടവാര്യയര്‍ റോഡിലും കനത്ത വെള്ളക്കെട്ടായിരുന്നു. എം.ജി റോഡ്, ൈഹറോഡ്, അടക്കം നഗരത്തിലെ പ്രധാന റോഡുകളില്ലൊം വെള്ളമാണ്. അയ്യന്തോള്‍, പുതൂര്‍ക്കര, ഒളരിക്കര, മുണ്ടുപാലം ജങ്ഷനും പ്രദേശങ്ങളിലും വെള്ളത്തിലായി. ശക്തൻസ്റ്റാൻഡിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. വടക്കേസ്റ്റാൻഡിലും ഇതുതന്നെയാണ് കാഴ്ച. അശാസ്ത്രീയ കാനനിർമാണം പ്രശ്നം തൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിനുള്ള പ്രധാന കാരണം അശാസ്ത്രീയ കാനനിർമാണമാണ്. ഒപ്പം കാന ശുചീകരണം അടക്കം മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതും വില്ലനായി. കാലവർഷം ആരംഭിച്ച് ഉടനെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. എന്നാൽ കാനകൾ ശുചീകരിക്കാനുള്ള ഒരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ചൊവ്വാഴ്ച റെയിൽവേ കോളനി പരിസരത്ത് രൂപപ്പെട്ട വെള്ളക്കെട്ട് പ്രതിഷേധത്തിന് ഇടയാക്കിയപ്പോളാണ് കാനയിലെ മാലിന്യം നീക്കാൻ ആളെത്തിയത്. ഏപ്രില്‍, മേയ് മാസങ്ങളിൽ നടക്കുന്ന മഴക്കാല പൂര്‍വ ശുചീകരണത്തിനുള്ള തുക ഇതുവരെ ചെവഴിച്ചിട്ടില്ല. മഴക്കാലരോഗങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യവിഭാഗം കോർപറേഷന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയതും തമസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.