തൃശൂർ: രണ്ടുമാസമായി പോളിസി പ്രീമിയം അടയ്ക്കാനാവാതെ തപാൽ ഇൻഷൂറൻസ് പദ്ധതിയിലെ ഗുണഭോക്താക്കൾ വലയുന്നു. അഞ്ചുദിവസമായി സോഫ്റ്റ്വെയർ പണിമുടക്കിയതിനാൽ രാജ്യത്തൊട്ടാകെ പോളിസി അടയ്ക്കാനാവുന്നില്ല. തപാൽ പണിമുടക്ക് മുലം കഴിഞ്ഞ മാസവും പോളിസി അടയ്ക്കാനായിരുന്നില്ല. സർക്കാർ ജീവനക്കാർക്കുള്ള പോസ്റ്റൽ ലൈഫ് ഇൻഷൂറൻസും സാധാരണ ജനത്തിനുള്ള റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിെൻറയും പോളിസിയാണ് അടയ്ക്കാനാവാത്തത്. ഇതിനായി ഉപയോഗിക്കുന്ന ഒാൺലൈൻ മെക്കാമിഷ് സോഫ്റ്റ്വെയറാണ് പണിമുടക്കിയത്. പോളിസി തുക ഒരുമാസം മുടങ്ങിയാൽ അടുത്ത മാസം പലിശ അടക്കം നൽണം. കഴിഞ്ഞ മാസം 22 മുതൽ 31വരെ തപാൽ സമരമായിരുന്നു. ഫലത്തിൽ തങ്ങളുടെ പ്രശ്നം കൊണ്ടല്ലാതെ രണ്ടുമാസവും പലിശ നൽകേണ്ട ഗതികേടിലാണ് പോളിസി ഉടമകൾ. രാജ്യത്താകമാനം സോഫ്റ്റ്വെയർ അവതാളത്തിലായിട്ടും കൃത്യമായ വിശദീകരണം നൽകാൻ തപാൽ വകുപ്പിന് കഴിയുന്നില്ല. സോഫ്റ്റ്വെയർ നവീകരണമാണ് കാരണമായി വിവിധ ഒാഫിസുകൾ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. ആർമി േപാസ്റ്റൽ സർവിസിൽ ഇൻഷൂറൻസ് പദ്ധതി ഒാൺലൈൻ വത്കരണവും കാരണമായി പറയുന്നുണ്ട്. കുറഞ്ഞ പോളിസിയിൽ കുടുതൽ ബോണസ് നൽകുന്ന തപാൽ ഇൻഷൂറൻസ് പദ്ധതിയെ കുത്തക ഇൻഷൂറൻസ് കമ്പനികൾക്കായി തകർക്കുന്ന നടപടിയായും ഇതിെന വിലയിരുത്തുന്നുണ്ട്. മാത്രമല്ല ദീർഘവീക്ഷണമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ തപാൽ വകുപ്പിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാെണന്നും ജീവനക്കാർ കുറ്റെപ്പടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.