തൃശൂര്‍: ലോകകപ്പ് ഫുട്‌ബാള്‍ മത്സരത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ്‌ക്ലബും എഫ്.സി കേരളയും സംയുക്തമായി സംഘടിപ്പിച്ച 'ഫുട്‌സാൽ' ടൂര്‍ണമെൻറ് തുടങ്ങി. തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഐ.എം. വിജയന്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല സെക്രട്ടറി സുരേഷ്, എഫ്.സി കേരള മാനേജര്‍ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ക്കായി ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 'ദേശാഭിമാനി' ചാമ്പ്യന്‍മാരായി. 'മാധ്യമം' ആണ് റണ്ണേഴ്സ് അപ്പ്. 14 ടീമുകൾ പെങ്കടുത്തു. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പൊലീസ്, ലയണ്‍സ് ക്ലബ്, ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവരുടെ ടീമുകള്‍ ബുധനാഴ്ച മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.