കോർപറേഷൻ നഗരത്തിലെ വെള്ളക്കെട്ടുയർത്തി പ്രതിപക്ഷം

തൃശൂർ: നഗരത്തിൽ വെള്ളക്കെട്ടാണെന്നും അടിയന്തരമായി ഇടപെടണമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് മുകുന്ദൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. അമൃത് പദ്ധതിയിൽ പ്രതിപക്ഷാംഗങ്ങളോട് പക്ഷപാതിത്വം കാണിച്ചുവെന്നും ആക്ഷേപമുയർന്നു. പീച്ചിയിൽനിന്ന് രണ്ടാമതൊരു കുടിവെള്ള പ്ലാൻറിന് സാങ്കേതിക, ഭരണാനുമതിയായിട്ടും റദ്ദാക്കിയതിനെ ഭരണപക്ഷത്തുനിന്ന് പി.കൃഷ്ണൻകുട്ടിയും ഷീബ ബാബുവും ചോദ്യം ചെയ്തു. ആദ്യ പ്ലാൻറി​െൻറ നവീകരണം പൂർത്തിയാകുന്നതോടെ അടുത്ത പ്ലാൻറ് തുറക്കാനാവുമെന്നും വിഹിതം ഇതിലുണ്ടാവുമെന്നും മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അറിയിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസി​െൻറ പാർലമ​െൻററി പാർട്ടി യോഗത്തിൽ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മുകുന്ദനെ മാറ്റാനുള്ള നീക്കമുണ്ടായതും പ്രതിപക്ഷം ആയുധമാക്കി. അനൂപ് കരിപ്പാൽ, അനൂപ് ഡേവീസ് കാട, ഫ്രാൻസിസ് ചാലിശേരി, ടി.ആർ.സന്തോഷ്, വത്സല ബാബുരാജ്, ലാലി ജെയിംസ്, രാമദാസ്, എം.എൽ. റോസി, സതീഷ് ചന്ദ്രൻ, രജനി വിജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രണ്ട് വർഷം കൊണ്ട് കേന്ദ്ര പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയെ അഭിനന്ദിക്കുന്നുവെന്ന് ബി.ജെ.പി കക്ഷി നേതാവ് എം.എസ്.സമ്പൂർണ ചർച്ചയിൽ പറഞ്ഞു. സി.പി.എം-ബി.ജെ.പി പരസ്പരം പുകഴ്ത്തലിലാണെന്നും, നഗരത്തിൽ എന്തെങ്കിലും നടക്കുന്നുണ്ടോയെന്നുമായിരുന്നു അഭിനന്ദനത്തെ പരിഹസിച്ച് സുബി ബാബുവി​െൻറ വിമർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.