സപ്തതി നിറവിൽ പുതൂർക്കര വായനശാലക്ക് വായനാഘോഷം

തൃശൂർ: സ്വാതന്ത്ര്യസമരത്തി​െൻറ നെരിപ്പോടിൽ ദേശീയ പ്രസ്ഥാനത്തി​െൻറ ആവേശവും പ്രചോദനവുമുൾക്കൊണ്ട് പിറന്നുവീണ പുതൂർക്കര വായനശാലക്ക് സപ്തതി. 1948ൽ പ്രഫ. ജോസഫ് മുണ്ടശേരി ത​െൻറ കിഴക്കുംപാട്ടുകരയിലെ വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്നും നൽകിയ പുസ്തകങ്ങൾ തലച്ചുമടായി എത്തിച്ച് പ്രവർത്തനം തുടങ്ങിയ വായനശാല ഇന്ന് കാൽലക്ഷത്തോളം പുസ്തകങ്ങളും മുന്നൂറിലധികം അംഗങ്ങളുമായി എ ഗ്രേഡ് പദവിയിലാണ്. വായനാഘോഷമായാണ് സപ്തതി കൊണ്ടാടുന്നത്. വായനാദിനാചരണത്തി​െൻറ ഭാഗമായി പുതൂർക്കര എൽ.പി സ്കൂളിൽ ബാലവേദി പുസ്തകങ്ങളുടെ പ്രദർശനവും വായനശാല വനിത വേദിയുടെ നേതൃത്വത്തിൽ വായനാമത്സരവും നടക്കും. ഏപ്രിലിൽ തുടങ്ങിയ ആഘോഷം ഡിസംബർ വരെ നീളും. ലൈബ്രറിയുടെ കീഴിൽ പ്രത്യേക റഫറൻസ് വിഭാഗം, രക്തദാനഫോറം, കരിയൻ ഗൈഡൻസ് സ​െൻറർ, ബാലവേദി, വനിതവേദി, യുവത, വയോജന വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കുള്ള പ്രത്യേക സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. വായനശാലയുടെ ആദ്യ സെക്രട്ടറിയായിരുന്ന പി. ബാലകൃഷ്ണ​െൻറ പേരിൽ ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിനുള്ള പുരസ്കാരം എല്ലാ വർഷവും നൽകുന്നു. നൂറുകണക്കിനാളുകൾ തുല്യത ക്ലാസുകൾ വഴി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും, സ്വയം തൊഴിൽ പരിശീലനങ്ങൾ വഴി സംരംഭകത്വം തുടങ്ങുന്നതിനും വായനശാലയുടെ തുടർ വിദ്യാകേന്ദ്രം സഹായകരമായി. വിദ്യാഭ്യാസ പ്രോത്സാഹനത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും നൽകുന്നു. 2016ലെ മികച്ച വായനശാലക്കുള്ള പുരസ്കാരം പുതൂർക്കര വായനശാലക്കായിരുന്നു. കെട്ടിടത്തിൽ നവീകരണം പൂർത്തിയാക്കിയ പുതുവസന്തത്തോടെയാണ് വായനശാല സപ്തതിയാഘോഷം. കെ. സന്തോഷ് പ്രസിഡൻറും എം. നന്ദകുമാർ സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയാണ് വായനശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.