തൃശൂർ: കോർപറേഷെൻറ അയ്യന്തോളിലെ മാർക്കറ്റ് കെട്ടിടത്തിൽ വാടകക്കാർക്ക് ഇളവ് നൽകാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശ. എട്ട് പേർക്ക് വാടക ഇനത്തിൽ ഇളവ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ഇങ്ങനെ കുറച്ച് മാസത്തെ ഒഴിവാക്കലിലൂടെ 4.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാവുമെന്ന് ധനകാര്യ വിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2017ൽ ടെൻഡർ പൂർത്തിയാക്കി ലേലംകൊണ്ട മുറികളാണിത്. 9,000 മുതൽ 22,600 രൂപ വരെയാണ് വാടക. മേയ് മാസം വരെ വാടക അടക്കാത്തത് കണ്ടെത്തിയതോടെ വ്യാപാരികൾക്ക് നോട്ടീസ് നൽകി മുറി അടച്ചു. ഒരു മാസത്തെ വാടക നൽകി മുറികൾ തുറന്ന് കൊടുക്കാൻ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ വിട്ടുെകാടുത്തു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാൽ കച്ചവടം തുടങ്ങാൻ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ വാടക ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ അപേക്ഷ നൽകി. 2017 ജൂൈലയിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ഇതോടെ, ജൂൈല വരെയുള്ള വാടക ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയും കോർപറേഷൻ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജൂൈല മുതൽ ഡിസംബർ വരെയുള്ള വാടകകൂടി ഒഴിവാക്കാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിലിന് ശിപാർശ ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി മേയർ അധ്യക്ഷയായ സമിതിയുടെ ശിപാർശ അംഗീകരിച്ചാൽ 4.20 ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.