ഭിന്നശേഷിക്കാരുടെ സമൂഹ വിവാഹം 24ന്​

തൃശൂര്‍: ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹം 24ന് രാവിലെ 10.30ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. 16 പേരാണ് വിവാഹിതരാവുന്നത്. കേരള വികലാംഗ ക്ഷേമ സംഘടനയുടെ ആഭിമുഖ്യത്തിലാണിത്. വിവാഹിതരാവുന്നവർക്ക് നേരത്തെ പരസ്പരം കാണാൻ സംഘടന അവസരം ഒരുക്കിയിരുന്നു. ദമ്പതികൾക്ക് സ്വർണം നൽകാൻ ശ്രമം നടന്നു വരുന്നതായി സംഘാടകർ പറഞ്ഞു. വസ്ത്രം നേരത്തെ നൽകി. ഇതിനു മുമ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ രണ്ട് പവൻ വീതവും വസ്ത്രവും നൽകിയിരുന്നു. ഇതോടൊപ്പം ആറാമത് സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ഉണ്ടാകും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമൂഹ വിവാഹം സി.എന്‍. ജയദേവൻ എം.പിയും കുടുംബ സംഗമം പാലക്കാട് എം.പി എം.ബി. രാജേഷും ഉദ്ഘാടനം ചെയ്യും. വിവാഹത്തിന് അഡ്വ. എ.യു. രഘുരാമപണിക്കര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വധൂവരന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഗീതാഗോപി എം.എല്‍.എ നൽകും. ഫാദര്‍ സെബാസ്റ്റ്യന്‍ കണ്ണംകുളങ്ങര വധൂവരന്മാരെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് ഖാദര്‍ നാട്ടിക, ജനറല്‍ സെക്രട്ടറി വിനോദ് ശങ്കർ, ഡോ. ത്രേസ്യ ഡയസ്, ടി.കെ. സെയ്തലവി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.