കിഴക്കേകോട്ട ജങ്​ഷൻ വികസനം; ഭൂവുടമകളുമായുള്ള കരാർ കലക്​ടർ അറിയാതെ

തൃശൂർ: കിഴക്കേകോട്ട ജങ്ഷൻ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് കലക്ടറുടെ പേര് ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപം. നടപടിക്രമങ്ങൾ പാലിക്കാതെ ഭൂവുടമകളുമായി കരാറുണ്ടാക്കിയതിെന തുടർന്ന് കോർപറേഷനുണ്ടായ 20.25 ലക്ഷം രൂപയുെട നഷ്ടം മുൻ മേയറും െസക്രട്ടറിയുമടക്കമുള്ളവരിൽ നിന്നും ഈടാക്കാനുള്ള നിർദേശം ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗം പരിഗണിക്കാനിരിക്കെയാണ് തുക നിർണയത്തിൽ കലക്ടറുടെ പേര് ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയിരിക്കുന്നത്. കിഴക്കേകോട്ട ജങ്ഷൻ വികസനത്തിന് സ​െൻറിന് 17.5 ലക്ഷം എന്ന നിരക്കിലായിരുന്നു ഭൂവുടമകളുമായി കരാറുണ്ടാക്കിയത്. ഇത് കലക്ടർ നിർദേശിച്ച് നൽകിയതെന്നായിരുന്നു ഫയലുകളിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വില നിർണയം നടത്തി നൽകുന്നതിന് കോർപറേഷൻ കലക്ടർക്ക് കത്ത് നൽകുകയോ കലക്ടർ വില നിർദേശിച്ച് നൽകുകയോ ചെയ്തിട്ടില്ലെന്ന് ഫയൽ വ്യക്തമാക്കുന്നു. 2014 ആഗസ്റ്റിൽ സ്ഥലമേറ്റെടുപ്പ് വിഷയം ചർച്ച ചെയ്യാൻ മേയർ രാജൻ പല്ല​െൻറ ചേംബറിൽ ചേർന്ന യോഗത്തിൽ നിയമാനുസൃതം നടപടികളിലേക്ക് കടക്കാമെന്ന് തീരുമാനിച്ചുവെങ്കിലും പിന്നീട് ഡിസംബറിൽ ചേർന്ന യോഗത്തിലാണ് കലക്ടർ നിർദേശിച്ച തുകയെന്ന് അറിയിച്ച് സ​െൻറിന് 17.5 ലക്ഷം നിർണയിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയിൽ കോർപറേഷന് സറണ്ടർ ചെയ്ത ഭൂമിയുമുണ്ടെന്ന സംശയത്തി​െൻറ അടിസ്ഥാനത്തിൽ ഇതിൽ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല. കലക്ടറാണ് വില നിർണയിച്ച് നൽകേണ്ടതെന്നിരിക്കെ ഇത് ചെയ്യാതിരുന്നത് നടപടിക്രമങ്ങളുടെ വീഴ്ചയായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യമായുണ്ടാക്കിയ കരാറുമായിട്ടായിരുന്നു ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. കരാറുണ്ടാക്കിയത് കോർപറേഷന് വേണ്ടി മേയറും സെക്രട്ടറിയുമായിരുന്നതിനാൽ തുടർന്ന് വന്ന ഭരണസമിതിക്ക് ഇതിനെ ഹൈകോടതിയിൽ ചോദ്യം ചെയ്യാനുമായില്ല. ഇപ്പോഴത്തെ ഭരണസമിതി നൽകിയ അപേക്ഷയിൽ സ​െൻറിന് 8.5 ലക്ഷമാണ് കലക്ടർക്ക് വിലനിർണയിച്ച് നൽകിയത്. ഇതിലാണ് നഷ്ടം മുൻ ഭരണസമിതിയിൽ നിന്നും ഈടാക്കാനുള്ള നിർദേശം രാഷ്ട്രീയമായാണ് അജണ്ട വരുന്നതെങ്കിലും പ്രതിരോധിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് കോൺഗ്രസ് അംഗങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.