തൃശൂർ പബ്ലിക്​​​​ ലൈബ്രറി ജില്ല ലൈബ്രറി കൗൺസിൽ ഏറ്റെടുത്തു

തൃശൂര്‍: തൃശൂര്‍ പബ്ലിക് ലൈബ്രറി ജില്ല ലൈബ്രറി കൗണ്‍സിൽ ഏറ്റെടുത്തു. അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലി​െൻറ അംഗീകാരം കിട്ടുന്ന മുറക്ക് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കൂടിയായ ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. നിയമാനുസൃതമായി തെരഞ്ഞെടുപ്പ് നടത്താനാണിത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ടി.കെ. വാസു, താലൂക്ക് പ്രസിഡൻറ് പ്രഫ. എം. ഹരിദാസ് എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി പബ്ലിക് ലൈബ്രറിയിലെ അംഗത്വ രേഖ പരിശോധിക്കും. വായന പക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കലക്ടര്‍ ടി.വി. അനുപമ നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ രാജന്‍ എലവത്തൂര്‍, കെ. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.