അയ്യങ്കാളി അനുസ്മരണം

തൃശൂര്‍: ജില്ല ദളിത് കോണ്‍ഗ്രസി​െൻറ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ ചരമവാര്‍ഷികം ആചരിച്ചു. മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ യോഗം മുന്‍ എം.എല്‍.എ പി.എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുറഹ്മാന്‍കുട്ടി, ടി.എ. രാധാകൃഷ്ണന്‍, കെ.വി. ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.സി/എസ്.ടി സമാജ് ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കരിയന്നൂർ തവരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇന്ദിര ഉത്തമൻ, ജില്ല പ്രസിഡൻറ് കെ.വി. കുമാരൻ, ജയന്തി നാരായണൻ എന്നിവർ സംസാരിച്ചു. കേരള യൂത്ത് ക്ലബ് അസോസിേയഷൻ, തൃശൂർ എസ്.സി, എസ്.ടി വികസന സമിതി, കാക്കാലൻ കുറവൻ മഹാസഭ സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്മരിച്ചു. വിക്ടോറിയ ജൂബിലി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകണമെന്നും, സാംസ്കാരിക തലസ്ഥാനത്ത് അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കണമെന്നും കേരള പ്രജാമണ്ഡലം ആവശ്യപ്പെട്ടു. ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. കെ.പി. അമൃതകുമാരി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എസ് ജില്ല പ്രസിഡൻറ് ബാബു പരിപ്പൂക്കാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.സി, എസ്.ടി സംയുക്ത സമിതി ജില്ല പ്രസിഡൻറ് കൃഷ്ണൻകുട്ടി പരിക്കലാൻ പ്രമേയം അവതരിപ്പിച്ചു. സുമീഷ് ചേലക്കര, ശങ്കർ വെങ്കടങ്ങ്, ദാസൻ കാട്ടുങ്ങൽ, ടി.എ. ശങ്കരൻകുട്ടി, ആേൻറാ മോഹൻ, വേണുജി നെടുപുഴ, കെ.ബി. രതീഷ്, കെ.എ. സുബ്രഹ്മണ്യൻ, മോഹനൻ, എൻ.കെ. കുട്ടൻ, വാസു കോട്ടോൽ, ഭാനുമതി അനിയൻ, വന്ദന ജാനകി, ജയപ്രകാശ് ഒളരി, കെ.കെ. വേണുഗോപാൽ, സുരേഷ് കുന്നപ്പിള്ളി, അസോസിയേഷൻ ജില്ല പ്രസിഡൻറ് വിപിൻ പി. ഇരിങ്ങാലക്കുട, ജില്ല സെക്രട്ടറി എസ്.ആർ. ബാബുലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.