ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച്​ കോടികൾ തട്ടിയയാൾക്കെതിരെ ലുക്ക്​ഒൗട്ട്​ നോട്ടീസ്​

കൊടുങ്ങല്ലൂർ: ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികൾ തട്ടിയയാൾക്കെതിരെ െപാലീസി​െൻറ ലുക്ക്ഒൗട്ട് നോട്ടീസ്. അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാനോ തട്ടിപ്പുകാര​െൻറ പേര് വെളിപ്പെടുത്താനോ പൊലീസ് തയ്യാറായിട്ടില്ല. സ്േറ്ററ്റ് ബാങ്ക് ഒാഫ് ഇന്ത്യ കൊടുങ്ങല്ലൂർ നോർത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണ് ഇയാൾ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ വീടി​െൻറ പേരായ 'ആർദ്ര' എന്ന പേരിലാണ് അക്കൗണ്ട്. അന്വേഷണം തുടങ്ങിയ ഉടൻ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടിൽ എത്തിയ പണത്തിൽ നല്ലൊരു ഭാഗവും ഇതിനകം പിൻവലിച്ചിട്ടുണ്ട്. നാട്ടിൽ അധികം ഇയാളെ കാണാറില്ലെന്ന് നാട്ടുകാർ പറയുന്നു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായതോടെ ഇയാൾ സ്ഥലം വിട്ടതായാണ് പൊലീസ് നിഗമനം. സൈബർ സെൽ മുഖേനയും അന്വേഷണം നടക്കുന്നുണ്ട്. ഇ-മെയിൽ മുേഖനയാണ് തട്ടിപ്പ് നടന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഖത്തർ രാജാവി​െൻറ ചിത്രം സ്വർണ ഫ്രെയിമിൽ വരപ്പിച്ച് ഖത്തർ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനം നൽകിയാണത്രെ തട്ടിപ്പ് നടത്തിയത്. ഖത്തർ കുടുംബാംഗത്തി​െൻറ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.