തൃശൂർ: ആര്യവത്കരണവും കാവിവത്കരണവും അറബിവത്കരണവും നടത്താനുള്ള ശ്രമം ചെറുക്കണമെന്ന് ഡോ. ഫസൽഗഫൂർ. ഡോ. കെ.കെ. രാഹുലൻ ഏഴാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്രാവിഡവത്കരണമാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ഡോ. കെ.കെ. രാഹുലൻ സ്മാരക അവാർഡ് ഡോ. പി.എ. ഫസൽഗഫൂറിന് എം.പി സമ്മാനിച്ചു. സഹൃദയവേദി പ്രസിഡൻറ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ മതേതരത്വം ഏറ്റവും സജീവം കേരളത്തിലാണെന്നും ആര്യവത്കരണവും കാവിവത്കരണവും അറബിവത്കരണവും നടത്താനുള്ള ശ്രമം ചെറുക്കണമെന്നും ദ്രാവിഡവത്കരണമാണ് നമുക്ക് വേണ്ടതെന്നും ഡോ. ഫസൽഗഫൂർ പുരസ്കാരം സ്വീകരിച്ച് പറഞ്ഞു. ഡോ. രാഹുലെൻറ പുസ്തക ശേഖരം ഡോ. സരോജ് രാഹുലൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസിന് കൈമാറി. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, പ്രഫ. ജോർജ് മേനാച്ചേരി, ഡോ. ഗോവിന്ദൻകുട്ടി, ഡോ. കെ.പി. ജാബിർമൂസ, ബേബി മൂക്കൻ, പ്രഫ. വി.എ. വർഗീസ്, ഡോ. സുഭാഷിണി മഹാദേവൻ, ജോൺ തേറാട്ടിൽ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവി സമ്മേളനം ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. സുഭാഷണി അധ്യക്ഷത വഹിച്ചു. അഡ്വ. വി.എൻ. നാരായണൻ, രവി പുഷ്പഗിരി, ഉണ്ണികൃഷ്ണൻ പുലരി, പി.എം.എം. ഷെരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.