ബുള്ളറ്റില്‍ ഹിമാലയ യാത്ര നടത്തിയ യുവതികൾക്ക് സ്വീകരണം

ചാലക്കുടി: ബുള്ളറ്റില്‍ ഹിമാലയ യാത്ര നടത്തി മടങ്ങിയെത്തിയ യുവതികൾക്ക് ആവേശ സ്വീകരണം. കൂടപ്പുഴ തൊഴുത്തുപറമ്പില്‍ മണിക്കുട്ട​െൻറ മകള്‍ അനഘയും ആറ്റപ്പാടം എലുവത്തിങ്കല്‍ ബേബിയുടെ മകള്‍ ആന്‍സിയുമാണ് നാടി​െൻറ അഭിമാനമായത്. ചാലക്കുടി മനസ്സ് സംഘടനയുടെ നേതൃത്വത്തില്‍ നൽകിയ സ്വീകരണത്തിൽ പ്രസിഡൻറ് സി.കെ. പോള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ യു.വി. മാര്‍ട്ടിന്‍, വി.ഒ. പൈലപ്പന്‍, ഷിബു വാലപ്പന്‍, ബിജി സദാനന്ദന്‍, ഉഷ പരമേശ്വരന്‍, എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍, ജോയ് മൂത്തേടന്‍, എം.ഡി. ജെയിംസ്, ടി.കെ. ചാത്തുണ്ണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.