ijk 3

സ്ത്രീകള്‍ കാര്‍ഷിക സംസ്‌കൃതിയുടെ കാവല്‍ക്കാരാവണം ഇരിങ്ങാലക്കുട: നാടി​െൻറ കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളാവാന്‍ സ്ത്രീകളെ സജ്ജരാക്കുന്നതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് നബാര്‍ഡ് കേരളാ അസി. ജനറല്‍ മാനേജര്‍ ദീപ എസ്.പിള്ള. വിഷന്‍ ഇരിങ്ങാലക്കുട നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന ഏഴാമത് ഞാറ്റുവേല ഉത്സവത്തിലെ വനിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി. ജി. ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ രാജേശ്വരി ശിവരാമന്‍ സമ്മാനദാനം നിർവഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നളിനി ബാലകൃഷ്ണന്‍, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മീനാക്ഷി ജോഷി, സി.ഡി.എസ് ചെയര്‍പേഴ്സൻമാരായ ലത സുരേഷ്, അനിത ബിജു, രാഗി ഗിരീഷ്, ഡാലിയ, അമിത മനോജ്, ഷീജ മോഹനന്‍, അജിത വിജയന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സംഗമം കണ്‍വീനര്‍ ഷൈലജ ബാലന്‍ സ്വാഗതവും കോഒാഡിനേറ്റര്‍ രതി സുരേഷ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച നടന്ന കുടുംബശ്രീ മത്സരങ്ങളില്‍ തിരുവാതിരക്കളിയിൽ വേളൂക്കര സി.ഡി.എസ് ഒന്നാം സ്ഥാനവും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ ഇരിങ്ങാലക്കുട സി.ഡി.എസ് രണ്ടും കരസ്ഥമാക്കി. നാടോടി നൃത്തം മത്സരത്തില്‍ ഒന്നാം സ്ഥാനം കാറളവും രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സി.ഡി.എസ് വണ്ണും കരസ്ഥമാക്കി. പ്രഛന്നവേഷം മത്സരത്തില്‍ ഇരിങ്ങാലക്കുട സി.ഡി.എസ് വണ്ണിലെ മീനാക്ഷി ജോഷിക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മുരിയാട് സി.ഡി.എസിലെ റോസിലി ജോയും മൂന്നാം സ്ഥാനം പ്രസന്നയും കരസ്ഥമാക്കി. ചൊവ്വാഴ്ച രാവിലെ നടക്കുന്ന സാഹിത്യസംഗമവും പുസ്തക പ്രകാശനവും സാഹിത്യകാരൻ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.