ചാലക്കുടി അടിപ്പാത നിർമാണം ജൂലൈ ഏഴിന് മുമ്പ്​ ആരംഭിച്ചില്ലെങ്കില്‍ നടപടി-മന്ത്രി

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനില്‍ മുടങ്ങി കിടക്കുന്ന അടിപ്പാത നിർമാണം ജൂലൈ ഏഴിന് മുമ്പ് വീണ്ടും ആരംഭിച്ചില്ലെങ്കില്‍ കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍പിരിവ്, ചാലക്കുടി അടിപ്പാത നിർമാണം എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. 15 ദിവസത്തിനുള്ളില്‍ അടിപ്പാത നിര്‍മാണം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറി​െൻറ പുതിയ നയങ്ങളുടെ ഭാഗമായി ദേശീയപാത അതോറിറ്റി നടപ്പാക്കിയ 20 കി.മീ ചുറ്റളവിലുള്ള യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പുതിയ കാര്‍ഡ് സിസ്റ്റത്തിലൂടെ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടപ്പാക്കിയ ഫാസ്റ്റ് കാര്‍ഡ് സംവിധാനം മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമെ നടപ്പാക്കാവൂ. പുതുക്കാട് ൈഫ്ലഓവര്‍ പുതുക്കി പ്ലാനിന് അംഗീകാരം ലഭിച്ച ശേഷമേ നടപ്പാക്കാനാവൂവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സി.രവീന്ദ്രനാഥ്, ബി.ഡി.ദേവസി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പി.ഡബ്ല്യു.ഡി അഡീഷനല്‍ സെക്രട്ടറി അജിത്പാട്ടീല്‍, ദേശീയപാത റീജനല്‍ ഓഫിസര്‍ ആശിഷ് ത്രിവേദി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.