ijk 2

അസ്വാദനക്കുറിപ്പ് രചനാമത്സരം ഇരിങ്ങാലക്കുട: വായനപക്ഷാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ അധ്യാപകർ, സ്കൂൾ വിദ്യാർഥികൾ, മറ്റുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളിലായി അസ്വാദനക്കുറിപ്പ് രചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികൾക്ക് ഏത് കൃതിയെപ്പറ്റിയും എഴുതാം. ഓരോ സ്കൂളിൽനിന്നും വിദ്യാർഥികളുടെ രചനകളിൽ ഏറ്റവും മികച്ച ഒന്ന് തെരഞ്ഞെടുത്താണ് സ്കൂൾ അധികൃതർ മത്സരത്തിനയക്കേണ്ടത്. വിജയികൾക്ക് ജൂലൈ ഏഴിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന സമാപന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. രചനകൾ ജൂലൈ രണ്ടിനകം സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ, അയ്യങ്കാവ് മൈതാനിക്കു സമീപം, ഇരിങ്ങാലക്കുട -680121 എന്ന വിലാസത്തിൽ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.