മാധ്യമപ്രവർത്തക​െന ആക്രമിച്ചയാൾ അറസ്​റ്റിൽ

മാധ്യമപ്രവർത്തകെന ആക്രമിച്ചയാൾ അറസ്റ്റിൽ കൊടുങ്ങല്ലൂർ: ദേശാഭിമാനി പത്രം കൊടുങ്ങല്ലൂർ ലേഖകൻ പി.വി. ബിമൽകുമാറിനെ ആക്രമിച്ച കേസിൽ മേത്തല കണ്ടംകുളം പെരുമ്പിലായി ഷാനവാസ് (ഷാനു- 37) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ സ്റ്റേഷനിൽ വിളിച്ച്വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ഞായറായ്ച ൈവകീട്ട് പൊലീസ് സ്റ്റേഷന് സമീപംവെച്ചാണ് ബിമൽകുമാർ മർദനത്തിനിരയായത്. വാർത്ത ശേഖരിക്കാൻ സ്റ്റേഷനിലെത്തിയ ശേഷം സുഹൃത്തുക്കേളാടൊപ്പം മടങ്ങുേമ്പാഴായിരുന്നു ആക്രമണം. പൊലീസ് നടപടിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ തിങ്കളാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരിൽ പ്രകടനം നടത്തി. വിവിധ സംഘടനകളെ പെങ്കടുപ്പിച്ച് വിപുലമായ പ്രതിഷേധ യോഗം ചൊവ്വാഴ്ച്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.