തളിക്കുളം: തമ്പാൻ കടവ് തണൽ സാംസ്കാരിക വേദി ഈദ് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി പ്രതിനിധി പി.എം. ഖാദർ മോൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് നദ്വി ഈദ് സന്ദേശം നൽകി. മരണപ്പെട്ട ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ പി.എം. അബ്ദുൽ ഖാദറിനെ അനുസ്മരിച്ചു. ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡൻറ് ഇ.എ. മുഹമ്മദ്, പി.കെ. താജുദ്ദീൻ, വിശ്വംഭരൻ തേറമ്പിൽ, ഗംഗാധരൻ, സുനിൽ തേറമ്പിൽ, വി.വി. വിജിൻ, പി.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു. ഹരിതം പദ്ധതി വാടാനപ്പള്ളി: വാടാനപ്പള്ളി സർവിസ് സഹകരണ ബാങ്കിെൻറ ഹരിതം പദ്ധതി ബാങ്കിന് സമീപം പ്ലാവിൻ തൈ നട്ട് ബാങ്ക് പ്രസിഡൻറ് പ്രഫ. എം.വി. മധു നിർവഹിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. വി.ആർ. മനോജ്, പ്രേംരാജ്, പ്രസന്നൻ, എ.ആർ. വാസു, എം.ബി. ബിജു, ചന്ദ്രപ്രഭ, രാധ ടീച്ചർ, സജ്നി, ബീന, ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.