പൊയ്യ ഗ്രന്ഥശാലക്ക് യുവ രക്​തം

മാള: പൊയ്യ പഞ്ചായത്തി​െൻറ വായനാലോകത്തിന് എഴുപത്തൊമ്പതാണ്ട് പ്രായം. കൊച്ചി-തിരുവിതാംകൂർ ഭരണകാലത്ത് നിലവിലുള്ള പൊയ്യ ഗ്രന്ഥശാലക്ക് 79 തികയുകയാണ്. പൊയ്യ -പൂപ്പത്തി പഞ്ഞിക്കാരൻ കുടുംബം അനുവദിച്ചു നൽകിയ കെട്ടിടത്തിൽ അടുക്കും ചിട്ടയോടും കൂടി ഇന്നും ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തക ശേഖരമുണ്ട് ഈ സർക്കാർ അംഗീകൃത വായനശാലക്ക്. ആയിരത്തിലധികമാണ് വായനക്കാർ. കൃത്യമായ സമയനിഷ്ഠയുണ്ട്. ഞായർ മാത്രമാണ് സമയത്തിൽ മാറ്റം. തിങ്കളാഴ്ച മുടക്കം. പൂപ്പത്തി സ്വദേശികളാണ് ഭാരവാഹികൾ. രാജീവ് നമ്പീശൻ പ്രസിഡൻറും, അനിൽകുമാർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. ഗീത മനോഹർ എന്ന വനിതയാണ് ലൈബ്രേറിയൻ. വായനശാലയുടെ ആഭിമുഖ്യത്തിൽ നിരവധി പൊതുപരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തലമുറകളുടെ ജീവിതഗന്ധമുള്ള ചരിത്രം ഉറങ്ങികിടക്കുന്ന വായനശാല പൂപ്പത്തി ഗ്രാമത്തി​െൻറ പൈതൃകസ്വത്ത് കൂടിയാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയാണ് ഈ വായനശാലയെ ഇന്നി​െൻറ തലമുറ. ഫോട്ടോ പൊയ്യ ഗ്രാമീണ ലൈബ്രറിയിലെ പതിനായിരത്തിലധികം വരുന്ന പുസ്തക ശേഖരം പൊയ്യ ഗ്രാമീണ വായനശാല കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.