തൃശൂര്‍: കാലാവധി കഴിഞ്ഞ കൂലി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിേന്മൽ ക്ഷേമബോര്ഡിെൻറ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നഗരത്തിലെ കയറ്റിറക്ക് തൊഴിലാളികള്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. പഴയ തൃശൂര്‍ മുനിസിപ്പല്‍ പരിധിയിലുള്ള ചുമട്ടുതൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിനിരക്കിെൻറ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വ്യാപാരികള്‍ തയാറായില്ല. തുടർന്ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം വ്യാപാരി- തൊഴിലാളി സംഘടനകൾ തമ്മിൽ ക്ഷേമബോർഡിെൻറ മധ്യസ്ഥതയിൽ നടന്ന നാലാം ചർച്ചയിലും വേതന വർധന തീരുമാനമാകാതെ പിരിഞ്ഞിരുന്നു. 25 ശതമാനം കൂലി വർധന വേണമെന്നാണ് യൂനിയനുകളുടെ നിലപാട്. നോട്ട് പിൻവലിക്കൽ, ജി.എസ്.ടി എന്നിവ മൂലം വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഭീമമായ വർധന അനുവദിക്കാനാവില്ലെന്ന് വ്യാപാരികൾ വാദിച്ചു. ഇതേ തുടർന്നാണ് ചർച്ചയിൽ തീരുമാനം ഉണ്ടാകാതെ പോയത്. കൂലി വര്‍ധന ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നൽകിയ നിവേദനത്തിൽ തീരുമാനം അനുകൂലമല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ ഭാരവാഹികള്‍ അറിയിച്ചു. മാർക്കറ്റിൽ ചരക്ക് വരുമ്പോൾ വാഹനത്തിൽ നിന്ന് ഇറക്കുന്ന ചരക്കുകൾക്ക് മാത്രമല്ല, വണ്ടിയിലുള്ള ചരക്കിനും നോക്കുകൂലി വാങ്ങുന്ന വിഷയത്തിലും 'കാപ്പിക്കാശ്' എന്ന േപരിൽ തൊഴിലാളികൾ വാങ്ങുന്ന കൂലിയുടെ കാര്യത്തിലും തർക്കം തുടരുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ അറിയിച്ചു. സമരത്തിെൻറ മുേന്നാടിയായി ചുമട്ടു തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. തൃശൂര്‍ അരിയങ്ങാടി പരിസരത്ത് നടന്ന യോഗം സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഷാജന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ തൊഴിലാളി സംഘടന ഭാരവാഹികളായ പി. രാമന്‍മേനോന്‍, ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.