തൃശൂർ: പതിവ് തെറ്റിച്ചില്ല. സൗഹൃദത്തിെൻറ പൂക്കളുമായി തൃശൂർ സത്സംഗ് നേതാക്കൾ തൃശൂർ ടൗൺ ഈദ്ഗാഹിലെത്തി. സംസ്ഥാനത്തിനു തന്നെ മാതൃകയായി കഴിഞ്ഞ കുറേ വർഷങ്ങളായി ഇൗദ്ഗാഹിൽ എത്തുന്ന അവർ ഇക്കുറിയും ഉൗഷ്മളമായ സ്നേഹാശംസങ്ങൾ കൈമാറി. സത്സംഗ് ജനറൽ സെക്രട്ടറി കൂടിയായ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു നേതാക്കൾ എത്തിയത്. ഇത്തവണ ഡോ.എം.ജയപ്രകാശിെൻറ നേതൃത്വത്തിൽ 'തൃശൂർ സൗഹൃദ'വേദിയുടെ സാന്നിധ്യവും ഇൗദ്ഗാഹിൽ ഉണ്ടായി. ഹിറാമസ്ജിദ് പ്രസിഡൻറ് ആർ.എം. സുലൈമാൻ, സെക്രട്ടറി പി.ഡബ്ല്യു അൻസാരി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ഇൗദ്ഗാഹ് കമ്മിറ്റി പ്രവർത്തകർ അവരെ ഹൃദ്യമായി സ്വീകരിച്ചു. നമസ്ക്കാരാനന്തരം ഇമാം മുനീർ വരന്തരപ്പിള്ളി നേതാക്കളെ ആലിംഗനം ചെയ്ത് സൗഹൃദാശംസ കൈമാറി. എല്ലാ മതങ്ങളുടെയും ചിന്താധാര നന്മയുടെതാണെന്നും അത് മറക്കുന്നതാണ് പ്രശ്നമെന്നും മാധവൻകുട്ടി പറഞ്ഞു. പരസ്പര സ്നേഹവും സൗഹാർദവും ശക്തിപ്പെടുത്തണമെന്നും 'തൃശൂർ സൗഹൃദ'വേദിയുടെ ലക്ഷ്യം അതാണെന്നും ജയപ്രകാശ് വ്യക്തമാക്കി. തുടർന്ന് ഇൗദ്ഗാഹിലെത്തിയ അഥിതികൾക്കും നമസ്ക്കരിക്കാൻ എത്തിയവർക്കും ഇൗദ്ഗാഹ് കമ്മിറ്റി പ്രവർത്തകർ മധുരം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.