ഡ്രീം ഫൈനൽ; അർജൻറീനക്ക്​ മേൽ ബ്രസീലി​െൻറ ആധിപത്യം

തൃശൂർ: ലോകകപ്പി​െൻറ ആവേശാരവങ്ങളിൽ രാമവർമപുരം ചിൽഡ്രൻസ് ഹോമും. കുട്ടികൾ ഇഷ്ടതാരങ്ങളുടെ േജഴ്സിയണിഞ്ഞ് താരങ്ങളായി. ഡ്രീം ഫൈനലിൽ ബ്രസീലും അർജൻറീനയും മൽസരിച്ചു. വാശിയേറിയ മൽസരത്തിൽ അർജൻറീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീൽ അടിയറവ് പറയിച്ചു. കലക്ടർ ടി.വി.അനുപമയും സന്തോഷ് ട്രോഫി താരം എം.എസ്.ജിതിനുമെത്തിയതോടെ ആവേശം ഇരട്ടിയായി. ജിതിന് പന്ത് കൈമാറി കലക്ടർ ഡ്രീം ഫൈനലി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ജിതിൻ കിക്ക് ഓഫ് നടത്തി. രണ്ട് വർഷമായി മുൻ കലിക്കറ്റ് യൂനി. താരവും എ.ഐ.എഫ്.എഫ് കോച്ചിങ് ലൈസൻസ് ഹോൾഡറുമായ കിരൺ ജി. കൃഷ്ണൻറെ കീഴിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ജില്ലയിലെ പ്രമുഖ ടീമുകളുമായി ടൂർണമ​െൻറുകളിലും സൗഹൃദമൽസരങ്ങളിലും നിരന്തരം പങ്കെടുക്കുന്നുണ്ടെന്ന് സൂപ്രണ്ട് വി.ജി. ജയകുമാർ പറഞ്ഞു. എഫ്.സി. കേരളയുടെ റസിഡൻഷ്യൽ അക്കാദമിയിൽ 13 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച അപ്പുവിനെ ചടങ്ങിൽ അനുമോദിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ഒ.ജോർജ്, ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.ജി.രാഗപ്രിയ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് വി.ജി. ജയകുമാർ വിജയികൾക്ക് വടക്കുന്നാഥൻ ഭജനസംഘത്തി​െൻറ സമ്മാനങ്ങൾ പ്രസിഡൻറ് കെ.ബി.സുമോദ് കൈമാറി. ഷൂട്ടൗട്ടടിച്ച് വിവേകോദയം തൃശൂർ: ലോകകപ്പി​െൻറ ആരവങ്ങൾക്ക് വരവേൽപ്പുമായി വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും. ബ്രസീൽ, അർജൻറീന തുടങ്ങിയ ടീമുകൾക്കായിരുന്നു വിവേകോദയത്തി​െൻറ പിന്തുണ. വിവിധ ടീമുകളുടെ ജേഴ്സികൾ ധരിച്ച് കുട്ടികൾ ഷൂട്ടൗട്ട് അടിച്ച് ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്നു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ രാജേഷ് വർമ, കായികാധ്യാപകൻ ഗിരീഷ്കുമാർ, അധ്യാപകരായ സജീവ്, അനൂപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.