ആർ.ജെ. ശ്രീധരനെ അനുസ്​മരിച്ചു

തൃശൂർ: വികസനത്തി​െൻറ മറവിൽ നിത്യഹരിത വനങ്ങളിൽ പോലും നാം നടത്തുന്ന കടന്നാക്രമണങ്ങൾ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നശിപ്പിച്ച് നമ്മുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണെന്ന് കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി കോളജ് ഓഫ് ഫോറസ്റ്ററി ഡീൻ കെ.വിദ്യാസാഗരൻ. എ.ഐ.ബി.ഒ.എ സംസ്ഥാന സമിതി ആഭിമുഖ്യത്തിൽ ആർ.ജെ. ശ്രീധര​െൻറ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആർ.ജെ.എസ് സ്മൃതിയിൽ 'പരിസ്ഥിതിയും വികസനവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവവായു ധാരാളം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളെ പരിരക്ഷിച്ച് കൊണ്ടായിരിക്കണം വികസന മാതൃകകൾ സ്വീകരിക്കേണ്ടത്. പരിസ്ഥിതിയെയും പച്ചപ്പിനെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതായിരിക്കണം വികസനത്തി​െൻറ അടയാളമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ബി.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ.സത്യനാഥൻ അധ്യക്ഷത വഹിച്ചു. മുൻ ഓർഗനൈസിങ് സെക്രട്ടറി വി.പി. രാധാകൃഷ്ണൻ നായർ, ആർ.ജെ.എസ് സ്മൃതി പ്രഭാഷണം നടത്തി. വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച എസ്.ബാലചന്ദ്രൻ, ഐ. ഉണ്ണികൃഷ്ണൻ, എ. ഗോപകുമാർ, മച്ചാട് മോഹനൻ, ബാലൻ നായർ എന്നിവരെ ആദരിച്ചു. എസ്.രാമകൃഷ്ണൻ, ബി.രാംപ്രകാശ്, ആർ.എസ്.എസ് അയ്യർ, എം.ഡി.ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.