തൃശൂർ: കാലവർഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ജില്ല മെഡിക്കൽ ഒാഫിസ്. പനി ബാധിതർ ശരിയായി വിശ്രമിക്കുകയും വിദഗ്ധ ചികിത്സ നേടുകയും വേണം. ധാരാളം വെള്ളം കുടിക്കണം. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ പകലും രാത്രിയും കൊതുകുവലക്കുള്ളിൽ കഴിയണം. പനിയോടൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസം, തടിപ്പുകൾ, സന്ധിവേദന എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാകാം. ഇവ കണ്ടാലുടൻ വിദഗ്ധ ചികിത്സ നേടണം. ഡോക്ടർ പറയുന്നത്ര കാലയളവ് വിശ്രമിക്കണം. ഡെങ്കിപ്പനി ചികിത്സക്കും പരിശോധനക്കും വേണ്ട സൗകര്യങ്ങളും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. ബേബി ലക്ഷ്മി അറിയിച്ചു. താമസിക്കുന്നതിെൻറ പരിസരത്ത് ഒരു തുള്ളി വെള്ളം പോലും ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചെറുപാത്രങ്ങൾ, ചിരട്ടകൾ, കപ്പുകൾ, മരപ്പൊത്ത്, സൺഷേഡ്, ടെറസ്, ഇലകൾ ,പൂച്ചട്ടി, മുട്ടത്തോട്, തൊണ്ട്, ടയർ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് മുട്ടയിടുന്നത്. ഇവയിൽനിന്നും മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.