വേലൂർ: മരംവീണ് വീട് ഭാഗികമായി തകർന്നു. വേലൂർ ചുങ്കത്തിനു സമീപം കീഴോപുരയ്ക്കൽ സുധിശങ്കറിെൻറ വീടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലെ മരം കടപുഴകി വീണത്. മൂന്നു ദിവസം മുമ്പുണ്ടായ കാറ്റിൽ ഈ മരം വീടിനു മുകളിലേക്ക് ചാഞ്ഞിരുന്നെന്നും വെട്ടിമാറ്റണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തയാറായില്ലെന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ചാഞ്ഞ് നിന്നിരുന്ന മാവിനൊപ്പം മറ്റു രണ്ട് മരങ്ങളോടുകൂടി പൊട്ടിവീണതോടെയാണ് വീട് തകർന്നത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ദുരന്തമൊഴിവായി. റോഡരികിൽ അറവ് മാലിന്യം തള്ളി എരുമപ്പെട്ടി: റോഡരികിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പാത്രമംഗലം പാലത്തിനു സമീപത്താണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹിക വിരുദ്ധർ പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി അറവ് മാലിന്യം തള്ളിയത്. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ പഴിയോട്ടുമുറി മുതൽ വെള്ളറക്കാട് വരെ വിവിധ ഭാഗങ്ങളിൽ പലയിടങ്ങളിലായി അറവുമാലിന്യം നിക്ഷേപിച്ചിരുന്നു. വേലൂർ പഞ്ചായത്ത് അംഗം പി.കെ. ശ്യാംകുമാർ, ആരോഗ്യ പ്രവർത്തകരായ പി. രുഗ്മിണി, ബീന ഫ്രാൻസിസ്, പി.ബി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ മാലിന്യം സംസ്കരിച്ചു. മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും പൊലീസ് ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.