​​കലാമണ്ഡലം ലീലാമ്മ അനുസ്മരണം

ചെറുതുരുത്തി: കലാമണ്ഡലം ലീലാമ്മയുടെ ഒന്നാം ചരമവാർഷിക അനുസ്മരണവും സ്മൃതി സമ്മേളനവും നിള കാമ്പസിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. കലാനിരൂപകൻ ഡോ. ജോർജ് എസ്. പോൾ മുഖ്യപ്രഭാഷണം നടത്തി. വള്ളത്തോൾ വാസന്തി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ചന്ദ്രിക മേനോൻ, കലാമണ്ഡലം വിമല മേനോൻ, ഭരണ സമിതിയംഗങ്ങളായ കലാമണ്ഡലം സരസ്വതി, കലാമണ്ഡലം പ്രഭാകരൻ, നിള കാമ്പസ് ഡയറക്ടർ ഡോ. വി.കെ.വിജയൻ, സുകുമാരി നരേന്ദ്രമേനോൻ, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം കൃഷ്ണകുമാർ, വയലാ രാജേന്ദ്രൻ, കലാമണ്ഡലം കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. നൃത്ത വിഭാഗം മേധാവി കലാമണ്ഡലം രാജലക്ഷ്മി സ്വാഗതവും കലാമണ്ഡലം സുജാത നന്ദിയും പറഞ്ഞു. സെമിനാറിൽ കലാമണ്ഡലം ഹൈമവതി മോഡറേറ്ററായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.