ബിരുദ സീറ്റ് വർധിപ്പിക്കണം

തൃശൂർ: പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ ഡിമാൻറുള്ള കോഴ്സുകളിലെ സീറ്റ് 30 ശതമാനമാക്കി വർധിപ്പിക്കണമെന്ന് വിരാട് വിശ്വബ്രഹ്മദേവസ്വം ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പ്ലസ് വണിനും ബിരുദ കോഴ്സുകൾക്കും വിശ്വകർമ വിദ്യാർഥികൾക്കുണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റ് ചെയർമാൻ വി.കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.അരവിന്ദൻവല്ലച്ചിറ, ഇ.വി.മോഹൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ജനറൽ കൺവീനർ ഡോ.ഇ.വി. മനോഹരൻ, ഒ.ഉണ്ണിരാജൻ അരൂർ, ആറ്റൂർ ബാലകൃഷ്ണൻ, എ.ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആനയൂട്ട് തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തി​െൻറയും ആനയൂട്ടി‍​െൻറയും സംഭാവന കൂപ്പണ്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേവസ്വം അസി.കമീഷണര്‍ എ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ കെ.കെ.രാജന്‍, വടക്കുന്നാഥ ക്ഷേത്രക്ഷേമസമിതി സെക്രട്ടറി സി.വിജയന്‍, ട്രഷറര്‍ എ. രാധാകൃഷ്ണന്‍, കണ്‍വീനര്‍മാരായ ടി.ആര്‍. ഹരിഹരന്‍, ടി.ബി. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വി. നന്ദകുമാര്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി. ജൂലൈ 17നാണ് ആനയൂട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.