ഒല്ലൂർ: ആശാരിക്കാട് മേഖലയിലെ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാട്ടുകാർ സദ്യ വിളമ്പി ആഘോഷിച്ചു. വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിൽ മാറിവരുന്ന ഭരണസമിതികൾ പല വട്ടം നടത്തിയ വാഗ്ദാനമാണ് യഥാർഥ്യമായത്. പാണഞ്ചേരി പഞ്ചായത്തിെൻറ 30 ലക്ഷം, ജില്ല പഞ്ചായത്തിെൻറ 20 ലക്ഷം, എം.പി. ഫണ്ടില്‍നിന്ന് 15 ലക്ഷവും സമാഹരിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. ഗുണഭോക്താക്കളില്‍നിന്ന് പിരിച്ച തുകയുപയോഗിച്ച് വാങ്ങിയ 10 സെൻറ് സ്ഥലത്താണ് കുളവും പമ്പ് ഹൗസും നിർമിച്ചത്. പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള ദര്‍ഭക്കുന്നില്‍ അമ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചു. അവിടേക്ക് കുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കയറ്റി അതിൽ നിന്നാണ് വീടുകളിലേക്ക് വെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുന്നത്. അഞ്ചര കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുളത്തിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസും പമ്പ് ഹൗസിെൻറ ഉദ്ഘാടനം സി.എന്‍.ജയദേവന്‍ എം.പിയും നിര്‍വഹിച്ചു. ദര്‍ഭക്കുന്നിലെ വാട്ടര്‍ ടാങ്കിലേക്കുള്ള വഴിക്കായി ഏഴര ലക്ഷം രൂപ എം.എല്‍.എ.ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച കെ.രാജന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് പഞ്ചായത്ത് പ്രസിഡൻറുമാരില്‍ ഒരാളായ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിതയായിരുന്നു പദ്ധതിയുടെ സാക്ഷാത്കാരത്തിന് കാരണമായത്. ചടങ്ങില്‍ കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ടു കൊടുത്തവരേയും നിർമാണത്തില്‍ പങ്കുവഹിച്ചവരേയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.